മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക: സാമൂഹിക പ്രവര്‍ത്തകര്‍

Update: 2023-02-27 01:56 GMT

കോഴിക്കോട്: മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടിലധികമായി സംഘപരിവാര്‍- ഫാഷിസ്റ്റ് ഭരണകൂടം കള്ളക്കേസില്‍ കുരുക്കി വേട്ടയാടപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമാണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. നീണ്ട ജയില്‍ വാസത്തിന്റെ ഭാഗമായി കൃത്യമായ ചികില്‍സ കിട്ടാത്തതുകൊണ്ട് നിരവധി രോഗങ്ങള്‍ ആദ്യമേ അലട്ടുന്ന മഅ്ദനിക്ക് നിലവില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കൂടി കാണിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വിശദപരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.

ഒരു അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം, അല്ലാത്ത പക്ഷം ശരീരം തീര്‍ത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹത്തെ പരിശോധിച്ച ഒന്നിലധികം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകളുള്ളത് കൊണ്ടും സര്‍ജറിക്ക് വിധേയമാകണമെങ്കില്‍ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ്. നിലവില്‍ ബംഗളൂരുവില്‍ അനുകൂല സാഹചര്യങ്ങളല്ല നിലവിലുള്ളത്. സുരക്ഷാവിഷയങ്ങള്‍ ഉയര്‍ത്തി പലപ്പോഴും മഅ്ദനിക്ക് ലഭിക്കേണ്ട ചികില്‍സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങളുണ്ട്.

പക്ഷാഘാതത്തിന്റെ ആദ്യലക്ഷണങ്ങള്‍ ഒരുവര്‍ഷം മുമ്പ് പ്രകടമായപ്പോള്‍ കൃത്യസമയത്ത് വേണ്ട ചികില്‍സ തുടര്‍ച്ചയായി ലഭിക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ അസുഖം ഗുരുതരാവസ്ഥയിലെത്തിയത്. ഈ അവസ്ഥയില്‍ മാനുഷിക പരിഗണനകള്‍ അടിസ്ഥാനമാക്കി ബംഗളൂരു നഗരപരിധിയില്‍ നിന്ന് പുറത്തുവരാനുള്ള ജാമ്യം അനുവദിക്കേണ്ടതാണ്. മഅ്ദനിയുടെ ആരോഗ്യസ്ഥിതി ആശങ്കാപരമായി തുടരുന്നതുകൊണ്ട്, ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പിവച്ചവര്‍:

ബി ആര്‍ പി ഭാസ്‌കര്‍

കെ സച്ചിദാനന്ദന്‍

ഡോ സെബാസ്റ്റ്യന്‍ പോള്‍

കെ ഇ എന്‍

കെ അജിത

കെ കെ കൊച്ച്

കാസിം ഇരിക്കൂര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി ഐഎന്‍എല്‍)

ഡോ.എ പി അബ്ദുള്‍ ഹക്കിം അസ്ഹരി (ജനറല്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം )

സണ്ണി എം കപിക്കാട്

കെ എസ് മാധവന്‍

അശോകന്‍ ചരുവില്‍

ഒ അബ്ദുള്ള

കെ ജി ജഗദീശന്‍

വിധു വിന്‍സെന്റ്

സി പി ഉമര്‍ സുല്ലമി

(ജന:സെക്രട്ടറി

കെ എന്‍ എം മര്‍കസുദ്ദഅവ )

കെ കെ ബാബുരാജ്

ആര്‍ അജയന്‍

ഭാസുരേന്ദ്ര ബാബു

പി ടി നാസര്‍

ഡോ.രാജേഷ് കോമത്ത്

സി ആര്‍ നീലകണ്ഠന്‍

എന്‍ സുബ്രമഹ്ണ്യന്‍

ഡോ അന്‍വര്‍ സാദത്ത്

(ജന:സെക്രട്ടറി

ഐഎസ്എം )

വി കെ ജോസഫ്

സി എസ് രാജേഷ്

എം സുല്‍ഫത്ത്

സാബു കൊട്ടാരക്കര

അംബിക

ജോളി ചിറയത്ത്

ശ്രീജ നെയ്യാറ്റിന്‍കര

ദിനു വെയില്‍

ഐ ഗോപിനാഥ്

അഡ്വ ഭദ്രകുമാരി

ഒ പി രവീന്ദ്രന്‍

സമീര്‍ ബിന്‍സി

ആബിദ് അടിവാരം

ഗോമതി ഇടുക്കി

അഡ്വ.കുക്കു ദേവകി

സി എസ് മുരളി ശങ്കര്‍

വിനീത വിജയന്‍

സുദേഷ് എം രഘു

ലാലി പി എം

കെ സുനില്‍ കുമാര്‍

തുളസീധരന്‍ പള്ളിക്കല്‍

അമ്പിളി ഓമനക്കുട്ടന്‍

ഷഫീഖ് സുബൈദ ഹക്കിം

ജോണ്‍ പെരുവന്താനം

അഡ്വ.സജി ചേരമന്‍

റൈഹാന സിദ്ദിഖ്

മുരളി തോന്നയ്ക്കല്‍

റീന ഫിലിപ്പ്

അഡ്വ കെ നന്ദിനി

നാസര്‍ മാലിക്

എം കെ ദാസന്‍

ഷമീന ബീഗം

സി എ അജിതന്‍

യു എം മുക്താര്‍

പ്രശാന്ത് സുബ്രഹ്മണ്യന്‍

നിഖില്‍ പ്രഭ

പുരുഷന്‍ ഏലൂര്‍

കെ കെ റൈഹാനത്ത്

വിപിന്‍ ദാസ്

ഇല്യാസ്

സ്വാലിഹ് അരീക്കുളം

സലാഹുദ്ദീന്‍ അയ്യൂബി

Tags:    

Similar News