കേരളാ ലോ എന്‍ട്രന്‍സ്: എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം-കാംപസ് ഫ്രണ്ട്
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ കേരളാ ലോ എന്‍ട്രന്‍സിന് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സെബാ ഷിരീന്‍ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വന്തം ജില്ലകളില്‍ നിന്നും പുറത്തേക്കുള്ള യാത്രകള്‍ ദുഷ്‌കരമാണ്. പൊതുഗതാഗത സംവിധാനങ്ങളടക്കം പൂര്‍ണമായി സജ്ജമായിട്ടില്ല. സര്‍വകലാശാല പരീക്ഷകളിലടക്കം കൊവിഡ് റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ വര്‍ഷം കൊവിഡ് സാഹചര്യം പരിഗണിച്ച് എല്ലാ ജില്ലകളിലും സെന്ററുകള്‍ അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യം അതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. അതുകൊണ്ട് തന്നെ മുഴുവന്‍ ജില്ലകളിലും ആവശ്യത്തിന് സെന്ററുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മാത്രമല്ല, പരീക്ഷാ നടത്തിപ്പ് എല്ലാവിധ കൊവിഡ് പ്രോട്ടോകോളുകളും പാലിച്ച് കുറ്റമറ്റതാക്കി വിദ്യാര്‍ഥി സൗഹൃദമാക്കി പരീക്ഷാര്‍ഥികളുടെ ആശങ്കയകറ്റണമെന്നും സെബാ ഷിരീന്‍ കൂട്ടിച്ചേര്‍ത്തു.
Kerala Law Entrance: Examination centers should be allotted in all districts - Campus Front