തിരുകേശ വിവാദം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ് ലിം ജമാഅത്ത്
മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മുസ് ലിം ജമാഅത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.
വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മുസ് ലിം ജമാഅത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ യോഗം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രഫ. യു സി അബ്ദുല്‍ മജീദ്, സൈഫുദ്ദീന്‍ ഹാജി, സി പി സെയ്തലവി മാസ്റ്റര്‍ സംബന്ധിച്ചു.