ഖര്‍ഗോണ്‍ സംഘര്‍ഷം: പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് 12കാരനോട് 2.9 ലക്ഷം രൂപ പിഴയടക്കണമെന്ന് അധികൃതര്‍

ഖര്‍ഗോണില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയാണ് ഈ തുക പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് ആര്‍ട്ടിക്കിള്‍ 14 റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-10-19 18:34 GMT

ഭോപ്പാല്‍: ഇക്കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതര്‍. സംഭവ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്ന ബാലനോട് 2.9 ലക്ഷം രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികാരികള്‍.ഖര്‍ഗോണില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയാണ് ഈ തുക പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് ആര്‍ട്ടിക്കിള്‍ 14 റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തിനിടെ തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അയല്‍ക്കാരന്‍ അധികാരികള്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് കാലു ഖാനോട് 4.8 ലക്ഷം രൂപ ഈടാക്കാന്‍ സംസ്ഥാന ക്ലെയിംസ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമപ്രകാരമാണ് നോട്ടിസ് നല്‍കിയത്.

ഒരു മതവിഭാഗത്തിലെ അംഗങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യം വെക്കാന്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്. അക്രമത്തെത്തുടര്‍ന്ന് ഏപ്രില്‍ 11 ന് ഖാര്‍ഗോണിലെ മുസ്ലീങ്ങളുടെ വീടുകളും കടകളും അധികൃതര്‍ തകര്‍ത്തിരുന്നു.

നോട്ടീസ് ലഭിച്ചതു മുതല്‍ തന്റെ മകന് വലിയ മാനസികാഘാതമാണ് ഉണ്ടായതെന്നും അറസ്റ്റ് ചെയ്യുമോ എന്ന ഭീതിയിലാണ് അവനെന്നും 12കാരന്റെ പിതാവ് പറഞ്ഞു.

Tags:    

Similar News