വിമാനങ്ങള്‍ക്ക് ഭീഷണി: പതിനേഴുകാരന്‍ പിടിയില്‍
ഡല്‍ഹിയിലെ രാജാപുരി സ്വദേശിയായ ശുഭം ഉപാധ്യായയാണ് അറസ്റ്റിലായത്.
ന്യൂഡല്‍ഹി: നാലു വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതിന് പതിനേഴുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ രാജാപുരി സ്വദേശിയായ ശുഭം ഉപാധ്യായയാണ് അറസ്റ്റിലായത്. വിമാനങ്ങള്‍ക്ക് ഭീഷണിയെന്ന വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് ശ്രദ്ധ പിടിച്ചുപറ്റാന്‍ പുതിയ ഭീഷണികള്‍ മുഴക്കിയതെന്ന് കുട്ടി പോലിസിനെ അറിയിച്ചു. ഭീഷണി സന്ദേശം വന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയത്. പ്ലസ് ടു വരെ മാത്രം പഠിച്ച കുട്ടിക്ക് ജോലിയൊന്നുമില്ലെന്ന് പോലിസ് പറയുന്നു.
നേരത്തെ നാലു വിമാനങ്ങള്‍ക്ക് ഭീഷണി മുഴക്കിയതിന് മറ്റൊരു പതിനേഴുകാരനെ ഛത്തീസ്ഗഡ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുകാരനുമായി പണത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായതോടെ അയാളെ കുടുക്കാന്‍ എക്‌സില്‍ അക്കൗണ്ടുണ്ടാക്കി ഭീഷണി മുഴക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.