തിയ്യ സമുദായത്തെ അക്ഷേപിച്ച കെ എം ഷാജി മാപ്പു പറയണം: തിയ്യ മഹാസഭ
ആചാര അനുഷ്ഠാനങ്ങള്‍, പൂരക്കളി, വൈദ്യം, സംസ്‌കൃതം, കളരി തുടങ്ങി വലിയ സംസ്‌കാരം ഇന്നും കൊണ്ടു നടക്കുന്ന ഒരു സമുദായമാണ് തിയ്യര്‍ എന്ന കാര്യം കെ എം ഷാജിയും മുസ് ലിം ലീഗും ഓര്‍ക്കണം
മലപ്പുറം: തിയ്യ സമുദായത്തെ അക്ഷേപിച്ച കെ എം ഷാജി പ്രസ്ഥാവന പിന്‍വലിച്ച് മാപ്പു പറയണമെന്നു തിയ്യ മഹാസഭ. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് തിയ്യ മഹാസഭ സംസ്ഥാന അധ്യക്ഷന്‍ ഗണേശ് അരമങ്ങാനം ഇക്കാര്യം ആവശ്യപെട്ടത്. മലബാറിലെ തിയ്യ സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസംഗത്തോട് തിയ്യ മഹാസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആചാര അനുഷ്ഠാനങ്ങള്‍, പൂരക്കളി, വൈദ്യം, സംസ്‌കൃതം, കളരി തുടങ്ങി വലിയ സംസ്‌കാരം ഇന്നും കൊണ്ടു നടക്കുന്ന ഒരു സമുദായമാണ് തിയ്യര്‍ എന്ന കാര്യം കെ എം ഷാജിയും മുസ് ലിം ലീഗും ഓര്‍ക്കണമെന്നും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും സംഭാവന നല്‍കിയ സമുദായമാണ് തിയ്യര്‍ എന്നും കെ എം ഷാജി മറന്ന് പോകരുത്. ഗണേശ് ആരമങ്ങാനം പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രേമാനന്ദന്‍ നടുത്തൊടിയുടെ അധ്യക്ഷതവഹിച്ചു. പരമേശ്വരന്‍ പറാട്ട് ,സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് പൊന്നാട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിദാസ് മങ്കട,മലപ്പുറം ജില്ലാ സെക്രട്ടറി രാജന്‍ പാങ്ങ്,സംസ്ഥാന കമ്മിറ്റി അംഗം നാരായണന്‍ വാഴൂര്‍, സംസ്ഥാന മിഡിയ കണ്‍വീനര്‍ ശ്രീനിവാസ് അങ്ങാടിപ്പുറം, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുബ്രഹ്മണ്യന്‍ കണ്ണമംഗലം ,പങ്കേട്ടന്‍ വള്ളിക്കുന്ന് സംസാരിച്ചു.