കെഎംസിസി നൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു: പിഎംഎ സലാം

Update: 2021-11-24 15:33 GMT

താനൂര്‍: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കെഎംസിസിയെന്നും ഇന്ന് നൂറോളം രാജ്യങ്ങളില്‍ കെഎംസിസി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുസ്‌ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. താനൂര്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി അഞ്ചാം വാര്‍ഷികം ടീവീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരി കാലത്ത് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ സംഘടനയാണ് കെഎംസിസി പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും അന്യന്റെ കണ്ണീരൊപ്പാന്‍ ഇവര്‍ കാണിക്കുന്ന ജാഗ്രതയും പ്രവര്‍ത്തനവും തുല്യതയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 കുടുംബങ്ങള്‍ക്ക് നല്‍കുന്ന തയ്യല്‍ മെഷീനിന്റെ വിതരണോദ്ഘാടനം മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചികിതസാ ധന സഹായം ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ വിജയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. സിപി റസാഖ് അധ്യക്ഷത വഹിച്ചു. നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, നേതാക്കളായ കെഎന്‍ മുത്തുക്കോയ തങ്ങള്‍, എംപി അഷറഫ്, അഡ്വ.പിപി ഹാരിഫ്, ടിപിഎം അബ്ദുല്‍ കരീം, അഡ്വ.കെപി സൈതലവി, ടിവി കുഞ്ഞന്‍ ബാവ ഹാജി, ഇ പി കുഞ്ഞാവ, പിപി ശംസുദ്ധീന്‍, എംപി ഹംസക്കോയ, അഡ്വ.പിപി റഊഫ്, സി മുഹമ്മദ് അഷറഫ്, സികെ സുബൈദ, കെ സലാം, മുഹമ്മദ് സുല്‍ത്താന്‍, ഉമ്മുകുല്‍സു, ടിവി കുഞ്ഞുട്ടി, സിപി ഫിറോസ്, കെപി അസ്‌കര്‍, നിസാം എംപി, ഷാഹിദ്, ജാഫര്‍, ടിപി ബഷീര്‍, അസ്‌കര്‍, ഇസ്ഹാഖ് എ പി, കെപി ശിഹാബ്, ബഷീര്‍ തായിഫ്, സികെ അബ്ദുള്ള,മുഹമ്മദ് ബിലാല്‍, പിപി മനാഫ്, മക്ബൂല്‍, മന്‍സൂര്‍, ബാലാജി, ഫിറോസ് പിപി,റിയാസ്, എംപി സലാം സംസാരിച്ചു.

Tags:    

Similar News