കെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി

Update: 2024-09-17 04:50 GMT

മാറഞ്ചേരി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ്(കെഎന്‍എം) നേതാവുമായിരുന്ന കെ സി മുഹമ്മദ് മൗലവി(82) നിര്യാതനായി. കെഎന്‍എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്, കേരളാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നിര്‍വാഹക സമിതി അംഗം, കെഎന്‍എം.സംസ്ഥാന കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറെക്കാലം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രബോധകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമില്‍, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചുണ്ട്. പ്രവാചക ചരിത്രത്തെക്കുറിച്ചും രചന നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി പള്ളികളില്‍ ഖത്തീബായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരിച്ചകം സലഫി മസ്ജിദ്, നൂറുല്‍ ഹുദാ മദ്‌റസ എന്നിവയുടെ പ്രസിഡന്റായിരുന്നു. പനമ്പാട് എയുപി സ്‌കൂളില്‍ അറബിക് അധ്യാപകനായിരുന്നു.

    ഭാര്യമാര്‍: നഫീസ എന്ന കുഞ്ഞിമോള്‍, ജമീല ടീച്ചര്‍. മക്കള്‍: അബ്ദുസ്സലാം(എറണാകുളം), മുഹമ്മദ് നജീബ്(കുവൈത്ത്), ബുഷ്‌റ, നസീമ, ഹസീന, നസീബ്(മലേഷ്യ), നാജിയ(ദുബയ്), റസീല(കെആന്റ്എം സ്‌കൂള്‍ അയിലക്കാട്). മരുമക്കള്‍: അഹ്മദ്(പുറങ്ങ്), സജ്‌നി(ദാറുല്‍ ഉലും സ്‌കൂള്‍ പുല്ലേപ്പടി, എറണാകുളം), നാസര്‍ ഖാലിദ്(പാലപ്പെട്ടി), സലാഹുദ്ദീന്‍(ദുബയ്), നബീല(സീഡ് സ്‌കൂള്‍, മാറഞ്ചേരി), റഹീന, ഫൈസല്‍ ഖാലിദ്(ദുബയ്), റഫീഖ്(പ്രിന്‍സിപ്പല്‍, എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറിയാട്). ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Tags:    

Similar News