ഭരണകൂട വേട്ട നീതീകരിക്കാനാവില്ല: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ അപലപിച്ച് കെഎന്‍എം മര്‍കസുദ്ദഅ്വ
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തില്‍ പ്രതികരണവുമായി കെഎന്‍എം മര്‍കസ്സുദ്ദഅ്വ. ഭരണകൂട വേട്ട നീതീകരിക്കാനാവില്ലെന്ന് കെഎന്‍എം പ്രസ്താവനയില്‍ പറഞ്ഞു. 'ഭീകരവാദത്തിന് മതമില്ല. ഫാഷിസത്തെയും ഹിംസാത്രമക രാഷ്ട്രീയത്തെയും വിവേചനം കൂടാതെ നേരിടണം. ഏകപക്ഷീയവും നീതിരഹിതവുമായി ഭരണകൂട സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഏകാധിപത്യ പ്രവണതയാണ്. കെഎന്‍എം മര്‍കസുദ്ദഅ്വ പ്രസ്താവനയില്‍ പറഞ്ഞു.