സിപിഎം നേതാവിന്റെ കൊലപാതകം: പിന്നില്‍ സംഘപരിവാറുകാരെന്ന് കോടിയേരി

Update: 2020-10-05 07:05 GMT
തൃശൂര്‍: പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും അക്രമികളുടെ വിഹാരകേന്ദ്രമായി. അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍എസ്എസ്/ബിജെപി, കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപ് ഉള്‍പ്പെടെ നാല് സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.




Tags:    

Similar News