ബിജെപി നേതാവ് പ്രതിയായ കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ്: മൂന്ന് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Update: 2021-07-31 16:56 GMT

കൊടുങ്ങല്ലൂര്‍: ബിജെപി നേതാവും സഹോദരനും പ്രതിയായ കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസില്‍ മൂന്നു ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. വാഹന കച്ചവടക്കാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ മേത്തല ടികെഎസ് പുരം കുന്നത്ത് വീട്ടില്‍ ഷമീര്‍(35), അരാകുളം വെസ്റ്റ് എടവനക്കാട്ട് വീട്ടില്‍ മനാഫ്(33), എടവിലങ്ങ് കാര കാതിയാളം കുറപ്പം വീട്ടില്‍ ഷനീര്‍(35) എന്നിവരെയാണ് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം ഡിവൈഎസ് പി സലീഷ് എന്‍ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. കേസില്‍ ബിജെപി മുന്‍ നേതാവ് ഏറാശ്ശേരി രാകേഷ്, സഹോദരന്‍ രാജീവ് എന്നിവരെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. രാകേഷിനെ ഇതിനു മുമ്പ് രണ്ടുതവണ കള്ളനോട്ടും നോട്ടടി യന്ത്രവുമായും പിടികൂടിയിരുന്നു.

    ഇക്കഴിഞ്ഞ ജൂലൈ ഏഴിന് രാത്രി മേത്തല സ്വദേശിയും ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ ജിത്തു ബൈക്കില്‍പോവുന്നതിനിടെ കരൂപ്പടന്നയില്‍ അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ നല്‍കിയ തുകയില്‍ കള്ളനോട്ട് കണ്ടെത്തുകയും ചെയ്തതോടെയാണ് അന്വേഷണം തുടങ്ങിയത്. 1,78,500 രൂപയുടെ 500ന്റെ കള്ളനോട്ടുമായി പാലക്കാട് നിന്ന് വരുന്നതിനിടെയാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. ഇപ്പോള്‍ പിടിയിലായ മനാഫിന്റെ ബൈക്കിലാണ് ജിത്തു കള്ളനോട്ട് കൊണ്ടുവന്നതെന്നാണ് പോലിസ് പറയുന്നത്.

Kodungallur counterfeit note case: Three more DYFI activists arrested

Tags:    

Similar News