കൂടത്തായി സിലിയുടെ കൊലപാതകം: പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Update: 2020-01-17 14:33 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. 1020 പേജുകളുള്ള കുറ്റപത്രം വെള്ളിയാഴ്ച താമരശ്ശേരി കോടതിയിലാണ് സമര്‍പ്പിച്ചത്. ഈ കേസിലും ജോളി തന്നെയാണ് ഒന്നാംപ്രതി. മാത്യു രണ്ടാം പ്രതിയും സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്. എന്നാല്‍, സംഭവത്തില്‍ സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് പോലിസിന്റെ വാദം.

    കേസില്‍ ആകെ 165 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് കേസില്‍ നിര്‍ണായകമായതെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിലിക്ക് അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുകയും ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സിലിക്ക് ഗുളിക നല്‍കിയതിനെ തുടര്‍ന്ന് തളര്‍ന്നുപോയ മാതാവിനെ മകന്‍ കണ്ടെങ്കിലും ഐസ്‌ക്രീം വാങ്ങാന്‍ പണം നല്‍കി ജോളി പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സംശയം തോന്നി മകന്‍ തിരിച്ചുവന്നപ്പോള്‍, സിലി മറിഞ്ഞുവീഴുന്നതാണ് കണ്ടതെന്നും മൊ


ഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സമീപത്ത് തന്നെ ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ ദൂരെയുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പോലിസ് ആരോപണം. ഷാജുവിനെ ഭര്‍ത്താവായി കിട്ടാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലിസ് പറയുന്നു. സിലിയെ മുമ്പും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നതായി പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.




Tags:    

Similar News