കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം നാലായി ഉയര്‍ന്നതോടെ രോഗപ്രതിരോധ സംവിധാനം കര്‍ശനമാക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിനു മുന്നോടിയായി കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ ആദ്യം കാഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യും. ഇവരില്‍ രോഗം സ്ഥിരീകരിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭാഗമായി ജില്ലയില്‍ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യവസ്തുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് രംഗത്തിറങ്ങും. അതേസമയം ജില്ലയിലെ ഒഴിഞ്ഞുകിടക്കുന്ന കോളജുകള്‍, ഹോസ്റ്റലുകള്‍ എന്നിവ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം ഇവയെ അടിയന്തര മെഡിക്കല്‍ കെയര്‍ ഹോമുകളാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.