കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തുതട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചോദ്യം ചെയ്യലിനായി െ്രെകംബ്രാഞ്ച് ഓഫിസിലെത്തി. കളമശ്ശേരി െ്രെകം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, അറസ്റ്റ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും
അറസ്റ്റിനെ താന്‍ ഭയപ്പെടുന്നില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ കടമ്പകള്‍ കടന്ന് വന്ന വ്യക്തിയാണ്. ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്. ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാവുന്നതെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ രണ്ടാംപ്രതിയായ കെ സുധാകരനോട് നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുധാകരന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.