ശഹീദ് കെ എസ് ഷാന്‍ അനുസ്മരണം 18ന് ആലപ്പുഴയില്‍: പി ആര്‍ സിയാദ്

Update: 2024-12-16 10:40 GMT

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനിന്റെ രക്തസാക്ഷി ദിനമായ ഡിസംബര്‍ 18ന് ആലപ്പുഴയില്‍ അനുസ്മരണ സമ്മേളനം നടക്കും. വൈകീട്ട് നാലിന് ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എം എം താഹിര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ടി നാസര്‍, ജോര്‍ജ് മുണ്ടക്കയം, വി കെ ഷൗക്കത്തലി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം സംസാരിക്കും.

2021 ഡിസംബര്‍ 18ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം ഷാന്‍ സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരും പോലീസും തുടരുന്നത്. ഷാന്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കേസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കേസ് നടത്തിപ്പില്‍ അനീതിയും വിവേചനവുമാണ് തുടരുന്നതെന്നും പി ആര്‍ സിയാദ് പറഞ്ഞു.

Similar News