വൈദ്യുതി ബില്ലില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കെഎസ്ഇബി

കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം

Update: 2024-11-29 02:32 GMT

തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കെഎസ്ഇബി. വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിക്കുന്നതും പരിഗണനയിലാണെന്ന് കെഎസ്ഇബി അറിയിച്ചു. കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങള്‍ക്കകം ഇത് നടപ്പാക്കും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കണക്ഷനിലെ വിവരങ്ങളും അറിയാന്‍ സാധിക്കും.

ബില്‍ നല്‍കുമ്പോള്‍ത്തന്നെ പിഒഎസ് മെഷീന്‍ വഴി കാര്‍ഡും ക്യുആര്‍ കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തില്‍ ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം, ഉള്ളൂര്‍ സെക്ഷനുകളിലാണ് ഇതിപ്പോള്‍ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.

Similar News