പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

Update: 2024-01-06 06:04 GMT

പമ്പ: പമ്പയില്‍ ശബരിമല തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ മുന്‍ വശത്ത് എന്‍ജിന്റെ ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. പമ്പയിലെ അഗ്‌നിശമനസേന യൂനിറ്റെത്തി തീയണച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. പമ്പ-നിലക്കല്‍ ചെയിന്‍ സര്‍വീസ് നടത്താന്‍ തയാറാക്കിയ ബസിനാണ് തീപിടിച്ചത്. പാര്‍ക്കിങ് യാര്‍ഡില്‍ ബസ് നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. അപകട സമയത്ത് തീര്‍ഥാടകര്‍ ആരും ബസില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇരുവരും പുറത്തിറങ്ങിയ ഉടനെയാണ് തീപിടിച്ചത്.

Tags:    

Similar News