കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം: യൂണിയന്‍ നേതാക്കളുമായുള്ള രണ്ടാം വട്ട ചര്‍ച്ച ഇന്ന്

മൂന്നിന് ചീഫ് ഓഫീസിലാണ് യോഗം. പരിഷ്‌കരണം മനസ്സിലാക്കാന്‍ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂനിയന്‍ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കൈമാറിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചര്‍ച്ച.

Update: 2022-09-29 01:14 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയന്‍ നേതാക്കളുമായുള്ള മാനേജ്‌മെന്റിന്റെ രണ്ടാം വട്ട ചര്‍ച്ച ഇന്ന്. ഉച്ച തിരിഞ്ഞ് മൂന്നിന് ചീഫ് ഓഫീസിലാണ് യോഗം. പരിഷ്‌കരണം മനസ്സിലാക്കാന്‍ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂനിയന്‍ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കൈമാറിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചര്‍ച്ച.

എട്ടു മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടിഡിഎഫ് നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുന്ന പ്രഖ്യാപിച്ച മാനേജ്‌മെന്റ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌.

Tags:    

Similar News