കുത്തിവര 2.0 ആര്‍ട്ട് എക്‌സിബിഷനു തുടക്കം

പ്രദര്‍ശനം 20നു സമാപിക്കും

Update: 2019-10-18 18:07 GMT

കോഴിക്കോട്: അതിജീവന കലാസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുത്തിവര 2.0 ആര്‍ട്ട് എക്‌സിബിഷനു കോഴിക്കോട് ബീച്ചില്‍ തുടക്കമായി. വൈകീട്ട് അഞ്ചിനു ആരംഭിച്ച പ്രദര്‍ശനം പ്രശസ്ത ചലച്ചിത്ര താരവും ചിത്രകാരനുമായ മിനോന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതാവുന്ന കാലത്ത് സര്‍ഗ്ഗശേഷി കൊണ്ട് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് മിനോണ്‍ ജോണ്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ചിത്രരചനകളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യുദ്ധങ്ങള്‍, ഇരകള്‍, ജാതി വംശീയത, അഭയാര്‍ഥികള്‍, ഹിംസ എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം 20നു സമാപിക്കും. അതിജീവന സംസ്ഥാന കണ്‍വീനര്‍ ടി അബ്ദുന്നാസിര്‍, സെക്രട്ടറി ടി മുജീബ് റഹ്മാന്‍, ഖജാഞ്ചി എം ടി പി അഫ്‌സല്‍, കമ്മിറ്റിയംഗങ്ങളായ ബാസിത് ആല്‍വി, ഷംസീര്‍, മുഫീദ്, ദില്‍ഷത്ത് ജബിന്‍ സംബന്ധിച്ചു.




Tags:    

Similar News