കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും
22 സ്ത്രീകള്‍ ഉള്‍പ്പെടെ 234 ഇന്ത്യക്കാരാണ് കുവൈത്ത് സര്‍ക്കാറിന്റെ ചെലവില്‍ നാടണയുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇന്ന് രാത്രിയോടെ മധ്യപ്രദേശിലെ ഇന്ഡോറിലെത്തുക.
കുവൈത്ത്: കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. 22 സ്ത്രീകള്‍ ഉള്‍പ്പെടെ 234 ഇന്ത്യക്കാരാണ് കുവൈത്ത് സര്‍ക്കാറിന്റെ ചെലവില്‍ നാടണയുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇന്ന് രാത്രിയോടെ മധ്യപ്രദേശിലെ ഇന്ഡോറിലെത്തുക.
കുവൈത്ത് എയര്‍വെയ്സ് വിമാനം 117 യാത്രക്കാരുമായി ഉച്ചക്ക് 1.30നു പുറപ്പെട്ടു. വൈകീട്ട് 3.30 ആണ് രണ്ടാമത്തെ വിമാനത്തിന്റെ ( ജസീറ എയര്‍വെയസ് 117 യാത്രക്കാര്‍) പുറപ്പെടല്‍ സമയം. രണ്ടു വിമാനങ്ങളിലുമായി 30 മലയാളികള്‍ ഉണ്ടെന്നാണ് സൂചന.
പതിനാല് ദിവസം ക്വാറന്റൈന് ചെയ്ത ശേഷം ഇവരെ നാടുകളിലേക്ക് അയക്കുമെന്നാണ് എംബസ്സിയില്‍ നിന്നുള്ള വിവരം. അതെ സമയം പൊതുമാപ്പ് ലഭിച്ച ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇപ്പോഴും കാത്തിരിപ്പിലാണ്. കേന്ദ്ര ഗവണ്മെന്റിന്റെ അനുകൂല തീരുമാനം ലഭിച്ചാല്‍ ഉടന്‍ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത് .