കുവൈത്തില്‍ 24 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക്
ഇന്ത്യ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് കഴിഞ്ഞ ദിവസം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് പുതുതായി 24 രാജ്യങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കുവൈത്ത് വ്യോമയാന മന്ത്രാലയം അധികൃതരാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് കഴിഞ്ഞ ദിവസം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് പുതുതായി 24 രാജ്യങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, സിറിയ, സ്‌പെയിന്‍, സിംഗപ്പൂര്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ഇറാഖ്, മെക്‌സിക്കോ, ഇന്തോനേസ്യ, ചിലി, ഈജിപ്ത്, ലെബനന്‍, ഹോങ്കോങ്, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ സമര്‍പ്പിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഉയര്‍ന്ന രീതിയില്‍ കൊറോണ വൈറസ് വ്യാപനം നടക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെന്നും തീരുമാനം രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kuwait bans travellers more 24 countries