കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനം

പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ ലബോറട്ടികളെയാണ് 'മുന' സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കുന്നത്.

Update: 2021-03-15 17:06 GMT

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാന്‍ ലക്ഷ്യമിട്ട് കുവൈത്ത് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ 'മുന' സംവിധാനം നിലവില്‍ വന്നു. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ ലബോറട്ടികളെയാണ് 'മുന' സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കുന്നത്.

ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, യൂ എ ഇ , തുര്‍ക്കി, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ലാബുകളെയാണ് നിലവില്‍ 'മുന' സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുള്ളത്. കുവൈത്തിന് പുറത്തുള്ള ലബോറട്ടറികള്‍ ഓഡിറ്റ് ചെയ്യുന്നതിനും അവര്‍ നല്‍കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമായാണ് ഇത്തരത്തിലുള്ള സംവിധാനം അധികൃതര്‍ ഒരുക്കുന്നത്.

ഇതോടെ കുവൈത്തിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പായുള്ള പി സി ആര്‍ പരിശോധന 'മുന' സംവിധാനം വഴി മാത്രമാണ് അനുവദിക്കുക.

Tags:    

Similar News