ആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്‌

അംബാസഡര്‍ ബാദര്‍ അബ്ദുല്ല അല്‍ മുനൈഖ് ശനിയാഴ്ച തെഹ്‌റാനില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍അബ്ദുല്ലാഹിയാന് തന്റെ അധികാരപത്രം കൈമാറിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു.

Update: 2022-08-15 05:42 GMT

കുവൈത്ത് സിറ്റി: സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2016 മുതല്‍ തെഹ്‌റാനുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്ന കുവൈത്ത് ആറ് വര്‍ഷത്തിനു ശേഷം ഇറാനിലേക്ക് ഒരു അംബാസഡറെ നിയമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അംബാസഡര്‍ ബാദര്‍ അബ്ദുല്ല അല്‍ മുനൈഖ് ശനിയാഴ്ച തെഹ്‌റാനില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍അബ്ദുല്ലാഹിയാന് തന്റെ അധികാരപത്രം കൈമാറിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു. മുനൈഖിനെ ഇറാനിലെ സ്ഥാനപതിയായി നിയമിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാന് കുവൈത്തില്‍ അംബാസഡര്‍ ഉണ്ട്. സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ഈ നീക്കം. 2016 ജനുവരിയില്‍ സൗദി അറേബ്യ ഒരു പ്രമുഖ ഷിയ പണ്ഡിതനെ തൂക്കിലേറ്റിയതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇറാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് 2016 ജനുവരിയില്‍ ടെഹ്‌റാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.

മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ റിയാദിന് പിന്നില്‍ അണിനിരക്കുന്നതിനായി ബന്ധങ്ങള്‍ തരംതാഴ്ത്തിയ സാഹചര്യത്തിലാണ് കുവൈറ്റ് ഇറാനിലെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിച്ചത്. വലിയ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സന്തുലിതമാക്കുന്ന ഒരു വിദേശനയത്തിന് കീഴില്‍ കുവൈറ്റ് ടെഹ്‌റാനുമായി താരതമ്യേന നല്ല ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ശത്രുതയെത്തുടര്‍ന്ന് പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇറാനിലേക്ക് ഒരു അംബാസഡറെ അയക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശ്രമിക്കുന്നതായി എമിറാത്തിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മാസം പറഞ്ഞു.

Tags:    

Similar News