കുവൈത്ത് അമീറിന്റെ ശസ്ത്രക്രിയ വിജയകരം: ആരോഗ്യനില തൃപ്തികരമെന്ന് അമീരി ദിവാന്‍

കഴിഞ്ഞ ദിവസമാണ് വിവിധ വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2020-07-20 05:51 GMT

കുവൈത്ത്: കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍അഹ്മദ് അല്‍ജാബര്‍ അല്‍ സബയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സര്‍ജറി വിജയകരമായി പൂര്‍ത്തിയാകിയതായും അമീര്‍ ശൈഖ് സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിവിധ വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമീറിന് അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും കൂടുതല്‍ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ആദ്ദേഹത്തിന് കഴിയട്ടെയെന്നും അമീരി ദിവാന്‍കാര്യ മന്ത്രി ശൈഖ് അലി അല്‍ ജര്‍റാഹ് അസ്സബാഹ് ആശംസിച്ചു.

നേരത്തെ ഭരണഘടനാപരമായ ചില അധികാരപരിധികള്‍ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന് താല്‍ക്കാലികമായി കൈമാറി അമീര്‍ ഉത്തരവിട്ടതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Tags:    

Similar News