കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

Update: 2021-03-31 14:00 GMT

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. kvsonlineadmission.kvs.gov.in സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏപ്രില്‍ 19 വരെയാണ് അപേക്ഷ സ്വീകരിക്കുക. തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ താത്കാലിക പട്ടിക ഏപ്രില്‍ 23ന് പ്രസിദ്ധീകരിക്കും. പിന്നീടും സീറ്റുകള്‍ ഒഴിവ് വന്നാല്‍ ഏപ്രില്‍ 30, മെയ് അഞ്ച് തീയതികളില്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടും മൂന്നും പട്ടിക പുറത്തുവിടും. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsonlineadmission.kvs.gov.in സന്ദര്‍ശിക്കുക. രണ്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ എട്ടുമുതല്‍ 15 വരെയാണ്.

Tags:    

Similar News