കുടുംബശ്രീ തൊഴില്‍ സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കെഡിസ്‌ക് ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം

Update: 2022-05-24 12:38 GMT
കുടുംബശ്രീ തൊഴില്‍ സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കെഡിസ്‌ക് ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം

തിരുവനന്തപുരം: 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ സര്‍വേക്കായി എന്യുമറേറ്റര്‍മാര്‍ ഇതുവരെ സമീപിക്കാത്തവര്‍ക്ക് 0471 2737881 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

വീട്ടില്‍ വിവരശേഖരണത്തിനായി എന്യുമറേറ്റര്‍ എത്താത്തവര്‍ക്ക് വാര്‍ഡ് അംഗത്തെയോ കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതുമാണ്. മെയ് എട്ട് മുതല്‍ 15വരെ നടന്ന തൊഴില്‍ സര്‍വെയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 45,94,543 പേരാണ്. എറണാകുളം ജില്ലയിലെ സര്‍വേ പിന്നീട് നടക്കും.

18നും 59നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്. സര്‍വേയുടെ തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നതിനുള്ള നടപടിയും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News