''ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ നിയമം വേണം; അതുവരെ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം'': രാജസ്താന്‍ ഹൈക്കോടതി
![ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ നിയമം വേണം; അതുവരെ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം: രാജസ്താന്‍ ഹൈക്കോടതി ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ നിയമം വേണം; അതുവരെ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം: രാജസ്താന്‍ ഹൈക്കോടതി](https://www.thejasnews.com/h-upload/2024/12/22/1500x900_226555-rajastan-highcourt.jpg)
ജയ്പൂര്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് രാജസ്താന്‍ ഹൈക്കോടതി. നിയമം രൂപീകരിക്കുന്നതുവരെ ഇത്തരം ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജസ്റ്റിസ് അനൂപ് കുമാര്‍ ധാന്‍ഡ് നിര്‍ദേശിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലെ പങ്കാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമം അനിവാര്യമാണെന്നും കോടതി പറഞ്ഞു.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഫില്‍ ചെയ്യാന്‍ ഒരു ഫോം സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫോമിന്റെ മാതൃകയും കോടതി പ്രസിദ്ധീകരിച്ചു. താഴെപ്പറയുന്ന കാര്യങ്ങള്‍ ഫോമിലുണ്ടാവും.
1) ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികളുടെ വിദ്യഭ്യാസം, ആരോഗ്യം, വളര്‍ത്തല്‍ ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച ദമ്പതികളുടെ പദ്ധതിയും ഓരോരുത്തരുടെയും ഉത്തരവാദിത്തവും.
2) ലിവ് ഇന്‍ റിലേഷനിലെ വരുമാനമില്ലാത്ത സ്ത്രീ പങ്കാളിയുടെയും കുട്ടികളുടെയും പരിപാലനത്തിന് പുരുഷ പങ്കാളി ചെയ്യേണ്ട കാര്യങ്ങള്‍.
എത്രയും വേഗം ഇത് നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ തോന്നും പോലെ ഏര്‍പ്പെടുകയും പിരിയുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.