ലക്ഷദ്വീപില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു ; കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു മുന്‍പില്‍ എസ്ഡിപിഐ പ്രതിഷേധം

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ ം ഉദ്ഘാടനം ചെയ്തു

Update: 2021-05-25 11:35 GMT

കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപ് നിവാസികളുടെ മേല്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ എസ്ഡിപി ഐ പ്രതിഷേധം സംഘടിപ്പിച്ചു.എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.രാജ്യത്ത് വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും, ഭീകരതയുടെയും വക്താക്കളായ ആര്‍എസ്എസ് കശ്മീരിന് ശേഷം അവരുടെ അജണ്ട നടപ്പിലാക്കുന്നതിനുവേണ്ടി ലക്ഷദ്വീപിനെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് അജ്മല്‍ ഇസ്മയില്‍ വ്യക്തമാക്കി.

ചില പ്രത്യേക പ്രദേശങ്ങളെയും പ്രത്യേക മത വിഭാഗങ്ങളെയും ലക്ഷ്യംവച്ചുകൊണ്ടുള്ള ആര്‍എസ്എസ് അജണ്ടയാണ് പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നതെന്ന് അജ്മല്‍ ഇസ്മയില്‍ പറഞ്ഞു. പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിച്ചതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാവുകയില്ല.പ്രഫുല്‍ പകരം മറ്റൊരു ആര്‍എസ്എസ് ഏജന്റ് അതേ സ്ഥാനത്ത് വരും.അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കും.

ശാന്തവും സുന്ദരവും, സമാധാനവും നിറഞ്ഞിരുന്ന ദ്വീപായിരുന്നു ലക്ഷദ്വീപ്. മുന്‍കാലങ്ങളില്‍ കഴിഞ്ഞതുപോലെ ദ്വീപ് നിവാസികള്‍ക്ക് തുടര്‍ന്നും കഴിയാനുള്ള സാഹചര്യമാണ് അവിടെ ഉണ്ടാകേണ്ടതെന്നും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലുള്ള ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ എസ്ഡിപിഐ അനുവദിക്കുകയില്ലെന്നും അജ്മല്‍ ഇസ്മയില്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ ജന.സെക്രട്ടറി വി എം ഫൈസല്‍, കൊച്ചി മണ്ഡലം പ്രസിഡന്റ് അല്‍സാദ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News