എസ് ഡി പി ഐ പറവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

എറണാകുളം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം ലത്തീഫ് ഉദ്ഘാടനം ചെയ്തു

Update: 2022-08-06 10:25 GMT
എസ് ഡി പി ഐ പറവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

നോര്‍ത്ത് പറവൂര്‍ : എസ് ഡി പി ഐ പറവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വാണിയക്കാട് മജ്‌ലിസ് ഹാളില്‍ നടന്ന പരിപാടി എറണാകുളം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം ലത്തീഫ് ഉദ്ഘാടനം ചെയ്തു.


ശക്തമായ മഴക്കെടുതിയില്‍ അപകടവും ദുരിതവുമനുഭവിക്കുന്നവരുടെ രക്ഷാ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ ഖജാന്‍ജി നാസര്‍ എളമന വിഷയാവതരണം നടത്തി.പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ അംഗത്വം നല്‍കി സ്വീകരിച്ചു.മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് സ്വാഗതവും യാക്കൂബ് സുല്‍ത്താന്‍ നന്ദിയും രേഖപ്പെടുത്തി.

Tags:    

Similar News