വരാനിരിക്കുന്നത് എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന സാമൂഹിക ജനാധിപത്യത്തിന്റെ യുഗം : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ബിജെപി പറയുന്നത് വരുന്ന 30-40വര്‍ഷം ബിജെപിയുഗമാണെന്നാണ്. എന്നാല്‍ അത്രക്ക് നീളാത്ത ബിജെപി യുഗത്തിന് അന്ത്യം കുറിക്കുന്നതിന് ജനകീയ മുന്നേറ്റത്തിന് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു
കൊച്ചി : ഇന്ത്യയില്‍ ഇനി വരാനിരിക്കുന്നത് എസ്ഡിപിഐ മുന്നോട്ടു വെക്കുന്ന സാമൂഹിക ജനാധിപത്യത്തിന്റെ യുഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി പറയുന്നത് വരുന്ന 30-40വര്‍ഷം ബിജെപിയുഗമാണെന്നാണ്. എന്നാല്‍ അത്രക്ക് നീളാത്ത ബിജെപി യുഗത്തിന് അന്ത്യം കുറിക്കുന്നതിന് ജനകീയ മുന്നേറ്റത്തിന് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 9.30ന് ആരംഭിച്ച മീറ്റ് ദ പ്രസിഡന്റ് പരിപാടിയില്‍ വിവിധ സെഷനുകളുമായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ് , കെ കെ റൈഹാനത്ത് ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മയീല്‍, റോയ് അറക്കല്‍,
സംസ്ഥാന സമിതി അംഗങ്ങളായ ശശി പഞ്ചവടി, വി എം ഫൈസല്‍, അഷറഫ് പ്രാവച്ചമ്പലം അന്‍സാരി ഏനാത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ തുടങ്ങിയ സംസ്ഥാന നേതാക്കള്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതവും സെക്രട്ടറി ബാബുവേങ്ങൂര്‍ നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, ഓര്‍ഗനൈസിങ്ങ് ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് ,സെക്രട്ടറിമാരായ ബാബു വേങ്ങൂര്‍, ഷിഹാബ് പടന്നാട്ട്,
കെ എ മുഹമ്മദ് ഷമീര്‍ ,ഖജാന്‍ജി നാസര്‍ എളമന, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീര്‍ ഏലൂക്കര, ഫസല്‍ റഹ്മാന്‍, സി എസ് ഷാനവാസ്, നീതു വിനീഷ്, അബ്ദുല്‍ റഹ്മാന്‍, നിഷ ടീച്ചര്‍ പങ്കെടുത്തു.