'ഭൂമി വസന്തയുടേത് തന്നെ'; രാജന്‍ ഭൂമി കയ്യേറിയതെന്ന് റവന്യു വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്

സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഭൂമിയിലാണ് രാജന്‍ കുടില്‍വച്ചതെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

Update: 2021-01-06 07:22 GMT

തിരുവനന്തപുരം: തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ഇടയാക്കിയ തര്‍ക്കഭൂമി പരാതിക്കാരി വസന്തയുടേതെന്ന് റവന്യൂവകുപ്പ്. സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഭൂമിയിലാണ് രാജന്‍ കുടില്‍വച്ചതെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

വസന്ത, സുഗന്ധി എന്നയാളില്‍ നിന്നും ഭൂമി വില കൊടുത്ത് വാങ്ങിയതാണ്. ഭൂമിയുടെ വില്‍പന സാധുവാണോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണം. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത വ്യക്തമാക്കിയിരുന്നു. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധിക്കാന്‍ ജില്ല കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പുറമ്പോക്ക് ഭൂമിയാണെന്നും വസന്ത ഭൂമി കൈയേറിയതാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന്‍ കലക്ടര്‍ ഇടപെട്ടത്.

വസന്തയുടെ ഹര്‍ജിയില്‍ രാജന്‍ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയില്‍ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിന്‍കര എസ്‌ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടിതാമസിക്കുന്ന രാജന്‍ ഭാര്യയുമൊത്ത് ശരീരത്തില്‍ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയാിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുരും ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News