ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന് ചൂണ്ടാക്കാട്ടി പ്രമുഖ തമിഴ്-മലയാളം സിനിമാ നടി ഗൗതമി നല്‍കിയ പരാതിയില്‍ ആറു പേര്‍ക്കെതിരേ കേസെടുത്തു. ശ്രീപെരുമ്പത്തൂര്‍ സ്വദേശികളായ അളഗപ്പന്‍, ഭാര്യ നാച്ചാല്‍, സതീഷ്‌കുമാര്‍, ആരതി, ഭാസ്‌കരന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കാഞ്ചീപുരം സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് പോലിസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഗൗതമിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ കാഞ്ചീപുരം ജില്ലാ പൊലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി ഹാജരായി. വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തില്‍ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.
തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 25 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിക്കുന്നതായി ദിവസങ്ങള്‍ക്കു മുമ്പ് ഗൗതമി വ്യക്തമാക്കിയിരുന്നു. തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച സി അഴഗപ്പന്‍ വിശ്വാസവഞ്ചന നടത്തിയെന്നായിരുന്നു പരാതി. അഴഗപ്പനെ നിയമം മറികടക്കാന്‍ പാര്‍ട്ടി സഹായിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും ഇയാള്‍ക്ക് ഒളിവില്‍പോവാന്‍ ബിജെപി സഹായിച്ചുവെന്നും ഗൗതമി ചൂണ്ടിക്കാട്ടിയിരുന്നു.