എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മകന്‍ വീട്ടില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ചനിലയില്‍
ചിറ്റൂര്‍: എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥിയുടെ മകനെ വീട്ടിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കല്യാണിക്കുട്ടിയുടെ മകന്‍ അജിത്തി(31)നെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പോയന്റ് 315 റൈഫിള്‍ മൃതദേഹത്തിനു സമീപത്തു നിന്ന് പോലിസ് കണ്ടെടുത്തു. കര്‍ഷകന്‍കൂടിയായ അജിത്തിന്റെ പിതാവ് രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പോലിസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചിറ്റില്ലഞ്ചേരിയില്‍ സ്വകാര്യ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കല്യാണിക്കുട്ടിയും ഭര്‍ത്താവ് രാജനും തിങ്കളാഴ്ച വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതായിരുന്നു. ഈ സമയം അജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രചാരണം കഴിഞ്ഞ് കല്യാണിക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. വാതില്‍ ചാരിയനിലയിലുള്ള കിടപ്പുമുറിയിലാണ് തലയില്‍നിന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷിപുരം പോലിസ് സ്ഥലത്തെത്തി വീട് മുദ്രവച്ചു. കൃഷിനാശമുണ്ടാക്കുന്ന ജീവികളെ തുരത്താന്‍ രാജന്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കാറുണ്ട്. പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും.
LDF candidate's son shot dead in house