തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ എല്‍ഡിഎഫ് യോഗം ഇന്ന്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്കും യോഗം ആവിഷിക്കരിക്കും.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുള്ള ഇടത് മുന്നണിയുടെ ആദ്യ യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് തോല്‍വിയുുടെ കാരണങ്ങള്‍ സിപിഎമ്മും സിപിഐയും ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. മോദി വിരുദ്ധ വികാരവും ശബരിമലപ്രശ്‌നവും യുഡിഎഫിന് അനുകൂലമാണെന്നാണ് ഇരുപാര്‍ട്ടികളുടേയും വിലയിരുത്തല്‍. മുന്നണിയോഗത്തിലും സമാന നിലപാടുകള്‍ തന്നെ ഉയരും.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്കും യോഗം ആവിഷിക്കരിക്കും.