പ്രമുഖ പണ്ഡിതനും സ്വാതന്ത്ര്യ സമര പോരാളിയുമായ മുഫ്തി അബ്ദുര്‍റസാഖ് നിര്യാതനായി

96 കാരനായ മുഫ്തി ജാമിയത്ത് ഉലമഇഹിന്ദിന്റെ (മൗലാന അര്‍ഷാദ് മദാനി വിഭാഗം) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

Update: 2021-05-31 04:51 GMT

ഭോപ്പാല്‍: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായ മുഫ്തി അബ്ദുര്‍ റസാഖ് ഖാന്‍ നിര്യാതനായി. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ പിടിയിലായിരുന്നു. 96 കാരനായ മുഫ്തി ജാമിയത്ത് ഉലമഇഹിന്ദിന്റെ (മൗലാന അര്‍ഷാദ് മദാനി വിഭാഗം) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

വ്യാഴാഴ്ച അദ്ദേഹത്തെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങും മുന്‍ഗാമികളായ കമല്‍ നാഥും ദിഗ്‌വിജയ് സിങ്ങും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിനം രേഖപ്പെടുത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ഖബറടക്ക ചടങ്ങുകള്‍. കുടുംബാംഗങ്ങള്‍ക്കും പരിമിതമായ ആളുകള്‍ക്കും മാത്രമേ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

മുഫ്തി അബ്ദുര്‍ റസാഖ് സര്‍സമീനെ ഹിന്ദ്: അംബിയ കിറാം ഔര്‍ ഇസ്‌ലാംഉള്‍പ്പെടെ അമ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് അദ്ദേഹത്തെ ആദരിച്ചിരുന്നു.

Tags:    

Similar News