എല്‍എല്‍ബി അധിക ബാച്ച്: മുഖ്യമന്ത്രി വാക്ക് പാലിക്കുക-കാംപസ് ഫ്രണ്ട്

Update: 2020-08-24 14:22 GMT

തിരുവനന്തപുരം: ഗവണ്‍മെന്റ് ലോ കോളജുകളില്‍ ആദ്യ അലോട്ട്‌മെന്റിനു ശേഷവും മുഖ്യമന്ത്രി ഉറപ്പുനല്‍കിയ അധികബാച്ച് അനുവദിക്കാത്ത സാഹചര്യത്തില്‍ ബാച്ചുകള്‍ അനുവദിച്ച് മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി പറഞ്ഞു. എല്‍എല്‍ബി പ്രവേശന പരീക്ഷയെഴുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പഠന നിലവാരം ഉയര്‍ത്താനെന്ന പേരിലാണ് സര്‍ക്കാര്‍ ലോ കോളജുകളിലെ ബാച്ചുകളില്‍ നൂറ് സീറ്റെന്നത് അറുപതാക്കി വെട്ടിക്കുറച്ചത്.

    വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അഡീഷനല്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. ഗവണ്‍മെന്റെ കോളജുകളിലെ സീറ്റുകള്‍ വെട്ടിക്കുറച്ച് സ്വാശ്രയ സ്വകാര്യ ലോ കോളജുകള്‍ക്ക് സീറ്റുകള്‍ ഇരട്ടിപ്പിച്ചുനല്‍കിയതിന് പിന്നിലെ താല്‍പര്യമെന്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇപ്പോള്‍ ആദ്യ അലോട്ട്‌മെന്റിനു ശേഷവും അധികബാച്ചിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാരിന്റെ ഈ പിന്‍മാറ്റം വിദ്യാര്‍ഥി വിരുദ്ധമാണ്. വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്ന നിലപാടില്‍ നിന്നു മുഖ്യമന്ത്രി പിന്‍മാറണമെന്നും എത്രയും വേഗം അധിക ബാച്ച് അനുവദിച്ചുനല്‍കണമെന്നും അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു.

LLB Extra Batch: CM Keeps Word-Campus Front



Tags:    

Similar News