ലോക്ക് ഡൗണ്‍: മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാറിന്റെ 2000 രൂപ ധനസഹായം; അഞ്ച് കോടി അനുവദിച്ചു
സഹായം ലഭിക്കാന്‍ ഈ മാസം 30 ന് മുമ്പായി കോഴിക്കോട്ടുള്ള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ നേരിട്ടോ അല്ലാതെയോ അപേക്ഷ നല്‍കാം. അംഗത്വരേഖ, ബേങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ അപേക്ഷയൊടൊപ്പം സമര്‍പ്പിക്കണം.
കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രയാസം നേരിടുന്ന മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സഹായം. മദ്രസ അധ്യാപക ക്ഷേമനിധിയിലെ അംഗങ്ങള്‍ക്കാണ് 2000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. അംഗമായത് മുതല്‍ മുടങ്ങാതെ വിഹിതം അടയ്ക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഇതിനായി അഞ്ച് കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ജോലിയില്ലാതെ പ്രയാസത്തിലായ മദ്രസാ അധ്യാപകര്‍ക്ക് ഈ സഹായം ചെറിയ ആശ്വാസമാകുമെന്ന് മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി പറഞ്ഞു. സഹായം ലഭിക്കാന്‍ ഈ മാസം 30 ന് മുമ്പായി കോഴിക്കോട്ടുള്ള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ നേരിട്ടോ അല്ലാതെയോ അപേക്ഷ നല്‍കാം. അംഗത്വരേഖ, ബേങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ അപേക്ഷയൊടൊപ്പം സമര്‍പ്പിക്കണം.
മദ്രസാധ്യപക ക്ഷേമനിധിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് ഈ തുക നീക്കിവെക്കുന്നത്. കോര്‍പ്പസ് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി തേടി ബോര്‍ഡ് സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുക വിനിയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ഷന്‍ രണ്ട് മാസത്തേത് ഒന്നിച്ച് വിതരണം ചെയ്യാന്‍ ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഏപ്രില്‍, മെയ് മാസത്തെ പെന്‍ഷനാണ് അഡ്വാന്‍സായി നല്‍കുന്നത്. ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം രണ്ട് മാസത്തെ പെന്‍ഷന്‍ 3000 രൂപ ലഭിക്കും. ഇതിന് പുറമെ മാര്‍ച്ചിലെ ആയിരം രൂപ പെന്‍ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ 4000 രൂപ ലഭിക്കും.