വൈരം മറന്ന് 24 വര്‍ഷത്തിന് ശേഷം മായാവതിയും മുലായവും ഒരേ വേദിയില്‍

മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തിരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും ഒരുമിക്കുന്നത്. 1995ന് ശേഷം ആദ്യമായാണ് ഇരുവരും വേദി പങ്കിടുന്നത്.

Update: 2019-04-19 05:15 GMT
വൈരം മറന്ന് 24 വര്‍ഷത്തിന് ശേഷം  മായാവതിയും മുലായവും ഒരേ വേദിയില്‍

ലഖ്‌നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരത്തെ തീണ്ടാപ്പാടകലെ നിര്‍ത്തി ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഇന്ന് വേദി പങ്കിടും. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തിരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും ഒരുമിക്കുന്നത്. 1995ന് ശേഷം ആദ്യമായാണ് ഇരുവരും വേദി പങ്കിടുന്നത്.

ഇത് ചരിത്ര ദിനമാകുമെന്നാണ് മുലായം സിങ് യാദവിന്റെ പ്രതികരണം. ഇരുവരെയും കൂടാതെ അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ അണിനിരക്കുന്നുണ്ട്. മെയിന്‍പുരയില്‍നിന്ന് തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് ജയിച്ചുവരുന്ന നേതാവാണ് മുലായം സിങ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

എസ്പി-ബിഎസ്പിയും 1993ലാണ് മുമ്പ് കൈകോര്‍ത്തത്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മുതിര്‍ന്ന നേതാവ് കാന്‍ഷി റാമിന്റെ മുന്‍കൈയില്‍ അന്ന് ഇരു പാര്‍ട്ടികളും ഒന്നിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ സഖ്യം ജയിക്കുകയും മുലായം സിങ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 1995ലാണ് സഖ്യം വേര്‍പിരിയുന്നത്. എസ്പി നേതാക്കളും പ്രവര്‍ത്തകരും മായാവതിയുടെ ഗസ്റ്റ് ഹൗസ് ആക്രമിച്ചതാണ് സംഭവം. പിന്നീട് ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തോല്‍വിക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും സഖ്യസാധ്യതയെക്കുറിച്ച് ആലോചിച്ചത്.

Tags:    

Similar News