എറണാകുളം പിടിക്കാന്‍ കടുത്ത പോരാട്ടം
മൂന്നു മുന്നണികളും പ്രബലരായ സ്ഥാനാര്‍ഥികളെയാണ് എറണാകുളം പിടിക്കാന്‍ ഇറക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി എറണാകുളം മാറി.ക്രിസ്ത
കൊച്ചി: എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ ഇക്കുറി തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്.മൂന്നു മുന്നണികളും പ്രബലരായ സ്ഥാനാര്‍ഥികളെയാണ് എറണാകുളം പിടിക്കാന്‍ ഇറക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി എറണാകുളം മാറി. സി പി എം എറണാകുളം ജില്ലാ മുന്‍ സെക്രട്ടറിയും രാജ്യസഭാ മുന്‍ എം പിയുമായ പി രാജീവിനെയാണ് എല്‍ഡിഫ് കളത്തിലിറക്കിയിരിക്കുന്നത്.ഏതു വിധേനയും മണ്ഡലം പിടിക്കുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്.രാജീവിനെ പിടിച്ചു കെട്ടി മണ്ഡലം നില നിര്‍ത്താന്‍ യുവത്വം തന്നെ വേണമെന്ന കോണ്‍ഗ്രസിന്റെ തീരൂമാനത്തിനൊടുവിലാണ് സിറ്റിംഗ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ കെ വി തോമസിനെ മാറ്റി നിര്‍ത്തി മുന്‍ എംപിയായ അന്തരിച്ച ജോര്‍ജ് ഈഡന്റെ മകനും എറണാകുളം നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയുമായ ഹൈബി ഈഡനെ കളത്തിലിറക്കിയത്.തനിക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കെ വി തോമസ് ആദ്യ ഘട്ടത്തില്‍ രംഗത്തു വന്നിരുന്നുവെങ്കിലും ഹൈക്കമാന്റ് ഇടപെട്ടതോടെ തോമസ് അയഞ്ഞു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ കെ വി തോമസ് ഹൈബിക്കായി പ്രചരണത്തില്‍ സജീവമായതോടെ കോണ്‍ഗ്രസ് ക്യാംപ് ഉണര്‍ന്നു കഴിഞ്ഞു.എല്‍ഡിഎഫും യുഡിഎഫും കരുത്തരെ രംഗത്തിറക്കിയപ്പോള്‍ .കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.ശക്തമായ പ്രചരണമാണ് അല്‍ഫോന്‍സ് കണ്ണന്താനവും മണ്ഡലത്തില്‍ നടത്തുന്നത് മൂന്നു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി എസ്ഡിപി ഐയും രംഗത്തുണ്ട്. വി എം ഫൈസലിനെയാണ് എസ്ഡിപി ഐ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. യാഥാര്‍ഥ ബദലിന് എസ്ഡിപി ഐക്ക് വോട്ടു ചെയ്യുകയെന്ന മുദ്രാവാക്യവുമായാണ് വി എം ഫൈസല്‍ മണ്ഡലത്തില്‍ വോട്ടു തേടുന്നത്. സംസ്ഥാനത്ത് ഏറ്റവും ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച ഏക പാര്‍ടി എസ്ഡിപി ഐ ആയിരുന്നു. കഴിഞ്ഞ തവണയും ശക്തമായ മല്‍സരമായിരുന്നു എസ്ഡിപി ഐ മണ്ഡലത്തില്‍ കാഴ്ച വെച്ചത്
.ക്രിസ്ത്യന്‍,ഹിന്ദു മുസ് ലിം സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളമെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിന് പ്രത്യേകിച്ച് ലത്തീന്‍ വിഭാഗത്തിനാണ് മുന്‍തൂക്കം. അതു കൊണ്ടു തന്നെ മുന്‍ കാലങ്ങളില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് ഇടതു വലതു മുന്നണികള്‍ പ്രധാനമായും ഇവിടെ സ്ഥാനാര്‍ഥികളാക്കിയിരുന്നുത്. കോണ്‍ഗ്രസും ബിജെപിയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു തന്നെ ഇക്കുറിയും സ്ഥാനാര്‍ഥികളാക്കിയപ്പോള്‍ ഹിന്ദു സമുദായത്തില്‍ പെട്ട രാജീവിനെ മല്‍സരിപ്പിക്കാനായിരുന്നു എല്‍ഡിഎഫിന്റെ തീരുമാനം. 1957 മുതല്‍ 2014 വരെയള്ള മണ്ഡലത്തിന്റ ആകെയുള്ള വിജയ ചരിത്രം പരിശോധി്ച്ചാല്‍ എറ്റവും കൂടുതല്‍ തവണ എറണാകുളത്ത് വിജയിച്ചിരിക്കുന്നത് കോണ്‍ഗ്രസാണ് 12 തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പിലടക്കം അഞ്ചു തവണ എല്‍ഡിഎഫും വിജയിച്ചു.എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ മണ്ഡലത്തില്‍ ആര് വിജയിക്കുമെന്നത് പ്രവചിക്കുക അസാധ്യമായി മാറിയിരിക്കുകയാണ്.
യുഡിഎഫിനെയും ബിജെപിയെയും അപേക്ഷിച്ച് പ്രചരണ രംഗത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് മുന്നിലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതാണ് യുഡിഎഫിനെയും ബിജെപിയെയും പിന്നിലാക്കിയത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം കോണ്‍ഗ്രസിനെ പിന്തുണച്ച എറണാകുളത്ത് ഹൈബി ഈഡന്റെ ജനസ്വാധീനം വിജയം കൈവിടില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. വൈകിയാണെങ്കിലും ഒരു കേന്ദ്രമന്ത്രിയെ സ്ഥാനാര്‍ഥിയായി ലഭിച്ചതിന്റെ ആവേശത്തില്‍ ബിജെപിയും പ്രചരണ രംഗത്ത് സജീവമായി മുന്നേറുകയാണ്.2014 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് മറുപടി നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ സിപിഎം ഏറെ കരുതലോടെയാണ് കരുക്കള്‍ നീക്കിയത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു പി രാജീവിനെ തന്നെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്.,സിപിഎം നേതാക്കളില്‍ എറണാകുളം ജില്ലയില്‍ ഏറെ ജനസമ്മിതിയുള്ള നേതാവാണ് പി രാജീവ്. രാജിവിനോടുള്ള ജനങ്ങളുടെ ഈ താല്‍പര്യം വിജയമാക്കി മാറ്റുകയെന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും തന്ത്രം.അതു കൊണ്ടു തന്നെ മറ്റു മുന്നണികള്‍ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നു ആലോചന നടത്തുമ്പോള്‍ സിപിഎം രാജീവിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു.യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ രാജീവ് ആദ്യ റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെങ്കിലും എറണാകുളം സീറ്റ് നിലനിര്‍ത്താന്‍ നിലവിലെ മികച്ച സ്ഥാനാര്‍ഥിയെ തന്നെയാണ് യുഡിഎഫ് ഗോദയിലിറക്കിയിരിക്കുന്നത്.അന്തരിച്ച മുന്‍ എം പി ജോര്‍ജ് ഈഡന്റെ മകന്‍ എന്ന ലേബലും അതിലുപരി എറണാകുളം നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ എന്ന നിലിയിലുള്ള ഹൈബി ഈഡന്റെ പ്രവര്‍ത്തന മികവും വീണ്ടും വിജയം കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിനെ തുടര്‍ന്ന് പ്രചരണത്തിനു പിന്നിലായിരുന്നുവെങ്കിലും അതിനെയെല്ലാം ഒരു പരിധിവരെ മറികടന്ന് പ്രചരണ രംഗത്ത് മുന്നേറാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞിട്ടുണ്ട്
മെട്രോ നഗരമെന്ന പെരുമ സ്വന്തമായുള്ള എറണാകുളത്ത് വികസനം ഉയര്‍ത്തിപ്പിടിച്ചാണ് മുന്നണികള്‍ പ്രധാനമായും വോട്ടു തേടുന്നത്.കൊച്ചി മെട്രോ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രധാനമായും വോട്ടു തേടുന്നത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകവും ശബരില വിഷയങ്ങളും കോണ്‍ഗ്രസ് ഉയര്‍ത്തന്നുണ്ട്. വികസനം തന്നെയാണ് എല്‍ഡിഎഫും മണ്ഡലത്തില്‍ പ്രധാനമായും ഉയര്‍ത്തന്നത്. മെട്രോ നഗരമാണെങ്കിലും ഇനിയും വികസനമെത്തിനോക്കാത്ത പ്രദേശങ്ങള്‍ ഇവിടെയുണ്ടെന്നാണ് എല്‍ഡിഎഫിന്റെ വാദം.തീരദേശം, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങി വ്യത്യസ്ഥമായ മേഖലകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടിരിക്കുന്നു. ശുദ്ധമായ വായു, ശുദ്ധജലം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, തീരദേശപ്രശ്നങ്ങള്‍ എന്നിവ പ്രത്യേക പരിഗണന വേണ്ട മേഖലകളാണെന്നാണ് എല്‍ഡിഎഫ് മുന്നോട്ടു വെയക്കുന്നത്. വികസനം തന്നെയാണ് ബിജെപിയും മുന്നോട്ടു വെയ്ക്കുന്ന പ്രധാന വിഷയം.ഒപ്പം ശബരി മലയിലെ യുവതി പ്രവേശന വിഷയവും പരമാവധി ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം. ഇതില്‍ വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങള്‍ കിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ കളമശേരി, പറവൂര്‍, എറണാകുളം,തൃക്കാക്കര എന്നി മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലും പ്രഫ കെ വി തോമസിനായിരുന്നു ലീഡ്. അതേ നില തന്നെ ഇക്കുറിയും തുടരാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ പരിചയമില്ലാതിരുന്നതാണ് എല്ലായിടത്തും കെ വി തോമസിന് ലീഡുയരാന്‍ കാരണമായതെന്നും ഇത്തവണ ചിത്രം മാറിമറിയുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്.ഇതിനൊപ്പം സിറ്റിംഗ് എം പിയായ പ്രഫ കെ തോമസിനെ അവസാന നിമിഷം സീറ്റു നല്‍കാതെ മാറ്റി നിര്‍ത്തിയതും ഇതേ തുടന്നുണ്ടായ പ്രതിഷേധവും കോണ്‍ഗ്രസ് വോട്ടില്‍ ചോര്‍ചയുണ്ടാകുമെന്നും അത് രാജീവിന് ഗുണകരമാകുമെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ വോട്ട് നല്ലൊരു ശതമാനം കെ വി തോമസ് പിടിച്ചിരുന്നു. അതാണ് കെ വി തോമസിന്റെ ഭൂരിപക്ഷം 87,000 കടന്നത്. എന്നാല്‍ അന്നുണ്ടായ വോട്ടു ചോര്‍ച്ച ഇക്കുറി ഉണ്ടാകില്ലെന്നു മാത്രമല്ല.കോണ്‍ഗ്രസില്‍ നിന്നും വോട്ട് രാജിവിന് വീഴുമെന്നും സിപിഎം കണക്കു കൂട്ടുന്നു. എന്നാല്‍ ഹൈബി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന കണക്കു കൂട്ടലാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കോണ്‍ഗ്രസിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസും വിശ്വസിക്കുന്നു