കേരളത്തില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം കേരളത്തില്‍ 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും. ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുതിര്‍ന്ന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍ എന്നിവരും കാശ് നഷ്ടപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു.
കോഴിക്കോട്: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം കേരളത്തില്‍ 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും. ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുതിര്‍ന്ന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, രവീഷ തന്ത്രി കുന്‍താര്‍, കെ വി സാബു, കെ പി പ്രകാശ് ബാബു, ഉണ്ണികൃഷണന്‍ മാസ്റ്റര്‍, വി ടി രമ, വി കെ സജീവന്‍, ബിജു കൃഷ്ണന്‍, തഴവ സഹദേവന്‍, ടി വി ബാബു എന്നിവര്‍ക്കാണ് കാശ് നഷ്ടമായത്. 25000 രൂപയാണ് ഒരു സ്ഥാനാര്‍ഥി കെട്ടിവക്കേണ്ടത്. ഈ ഇനത്തില്‍ എന്‍ഡിഎക്ക് 3,25,000 രൂപ നഷ്ടമാകും.
എന്നാല്‍ സി കൃഷ്ണകുമാര്‍, സുരേഷ് ഗോപി, കോട്ടയത്ത് പി സി തോമസ്, കെ എസ് രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് പണം തിരിച്ചു കിട്ടും. പോള്‍ ചെയ്ത വോട്ടിന്റെ സാധുവായ വോട്ടില്‍ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമേ പത്രിക സമര്‍പ്പിച്ച സമയത്ത് കെട്ടിവെച്ച തുക തിരിച്ചു കിട്ടുകയുള്ളൂ.
ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 500 രൂപയായിരുന്നു കെട്ടിവെക്കേണ്ട തുകയായി ഈടാക്കിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ഇരുപതിരട്ടിയായാണ് കമ്മീഷന്‍ കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിച്ചത്. നിലവില്‍ അത് 25000 രൂപയാണ്.
എന്താണീ കെട്ടിവെച്ച കാശ്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951 മുതല്‍ നിലവിലുള്ളതാണ് മത്സരിക്കാന്‍ നിശ്ചിത തുക കെട്ടിവെക്കണമെന്ന ഏര്‍പ്പാട്. പ്രശസ്തിക്കും തമാശയ്ക്കുംവേണ്ടി വഴിയേ പോകുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനാണ് കെട്ടിവെച്ച കാശ് അഥവാ ഇലക്ഷന്‍ ഡെപ്പോസിറ്റ് എന്ന പരിപാടി ആവിഷക്കരിച്ചിരിക്കുന്നത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ( Representation of Poeples Act) 34 (1) അനുച്ഛേദം അനുസരിച്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഏതൊരു പൗരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതോടൊപ്പം നിശ്ചിത തുക സെക്യൂരിറ്റിയായി കെട്ടിവെക്കണം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് (16.6) വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 500 രൂപയായിരുന്നു കെട്ടിവെക്കേണ്ട തുകയായി ഈടാക്കിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ഇരുപതിരട്ടിയായാണ് കമ്മീഷന്‍ കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിച്ചത്. നിലവില്‍ അത് 25000 രൂപയാണ്.
പട്ടികജാതിപട്ടികവര്‍ഗ സംവരണ വിഭാഗങ്ങള്‍ക്ക് 50 ശതമാനം ഇളവുണ്ട്. അവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12500 രൂപ കെട്ടിവെച്ചാല്‍ മതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 രൂപയാണ് പട്ടികജാതിപട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ടത്. കേരളത്തില്‍ ഇത്തവണ രണ്ടു സംവരണ മണ്ഡലങ്ങളാണ് ഉള്ളത്. മാവേലിക്കരയും ആലത്തൂരും. മാവേലിക്കരയില്‍ 10 സ്ഥാനാര്‍ത്ഥികളും ആലത്തൂരില്‍ ആറ് സ്ഥാനാര്‍ത്ഥികളുമാണ് ഇത്തവണ ജനവിധി തേടുന്നത്.