പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര

Update: 2024-04-26 10:56 GMT
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര

പത്തനംതിട്ട: വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ ചിഹ്നം മാറിയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തിലെ വോട്ടറാണ് പരാതിക്കാരി. വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ താമരയാണ് കാണിച്ചതെന്നും താന്‍ ചെയ്ത ചിഹ്നമല്ല കാണിച്ചതെന്നും പരാതിക്കാരി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി എംപി പരാതിക്കാരിക്ക് വീണ്ടും ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ബിജെപി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ടെസ്റ്റ് വോട്ട് ആണ് ചെയ്യുന്നതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ നടപടിയെടുക്കണോ എന്ന് പ്രിസൈഡിങ് ഓഫിസര്‍ തീരുമാനിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ടെസ്റ്റ് വോട്ടിങില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നതിനാല്‍ പരാതിക്കാരി വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു.

Tags:    

Similar News