ജയില്‍ മോചിതരാവുന്ന 'പൂവാലന്‍മാര്‍ക്ക്' ജിപിഎസ് ടാഗിടാന്‍ ബ്രിട്ടന്‍

നേരത്തെ കത്തിക്കുത്ത് കേസിലെ പ്രതികള്‍കള്‍ക്കും ഗാര്‍ഹിക പീഡനക്കേസുകളിലെ പ്രതികള്‍ക്കും ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു

Update: 2024-12-14 04:54 GMT

ലണ്ടന്‍: ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന 200 'പൂവാലന്‍മാര്‍ക്ക്' ജിപിഎസ് ടാഗ് ഇടുമെന്ന് ബ്രിട്ടന്‍. അടുത്ത മാര്‍ച്ച് മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ പറഞ്ഞു. പുറത്തിറങ്ങുന്നവര്‍ വീണ്ടും പൂവാലന്‍മാരായി മാറുന്നത് തടയാനാണ് ഇത്. ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ പിന്തുടര്‍ന്നയാള്‍ പിന്നെയും അവരെ പിന്തുടരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നത് തടയാനാണ് നീക്കമെന്ന് ലണ്ടനില വിക്ടിം കമ്മീഷണറായ ക്ലെയര്‍ വാക്‌സ്മാന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ 2,500 കോടി രൂപയുടെ പദ്ധതിയാണ് ബ്രിട്ടന്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ നിന്നുള്ള ഒരു വിഹിതമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഇരകളില്‍ നിന്നും അതിജീവിതകളുടെ സംഘടനകളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പദ്ധതിയുടെ കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ കത്തിക്കുത്ത് കേസിലെ പ്രതികള്‍കള്‍ക്കും ഗാര്‍ഹിക പീഡനക്കേസുകളിലെ പ്രതികള്‍ക്കും ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കത്തിക്കുത്ത് കേസില്‍ പ്രതികളായ 1,800 പേരില്‍ ഇതുവരെ ജിപിഎസ് ടാഗ് ഇട്ടിട്ടുണ്ട്. 164 പേരില്‍ ഉടന്‍ സ്ഥാപിക്കും.കൊള്ളക്കാര്‍ക്കും കള്ളന്‍മാര്‍ക്കും അതിലും മുമ്പേ് ജിപിഎസ് ടാഗ് ഇട്ടിരുന്നു. സാറ്റലൈറ്റ് വഴി ഇവരുടെ ലൊക്കേഷന്‍ അധികൃതര്‍ക്ക് അറിയാന്‍ സാധിക്കും.ഒരു ചാര്‍ജിന് ഒരു വര്‍ഷം വരെ ഇത് ഉപയോഗിക്കാന്‍ കഴിയും.61 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി മൂലം പലരും ഇപ്പോഴും നല്ല സ്വഭാവക്കാരായി മാറിയെന്നാണ് സാദിഖ് ഖാന്‍ പറയുന്നത്. ജാമ്യത്തിലോ ശിക്ഷ കഴിഞ്ഞോ പുറത്തിറങ്ങിയ പ്രതികളെ നിരീക്ഷിക്കാന്‍ ജിപിഎസ് ടാഗ് പരോള്‍ ഉദ്യോഗസ്ഥരെയും പോലിസിനെയും സഹായിക്കും. ഒരിക്കല്‍ കുറ്റം ചെയ്തയാള്‍ കുറ്റം ആവര്‍ത്തിച്ചു കൊണ്ടിരിക്കണമെന്നില്ലെന്നും ടാഗ് ഇടുന്നത് പൊതുസമൂഹം അയാളെ ഒറ്റപ്പെടുത്താന്‍ കാരണമാവുമെന്ന വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Similar News