പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത പൊതുചടങ്ങിന് സമീപം സ്‌ഫോടനം. സ്വന്തം ജില്ലയായ നളന്ദയിലെ വേദിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. മുഖ്യമന്ത്രി നിന്നിരുന്ന സ്‌റ്റേജിന് 20 അടി അകലത്തിലാണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. പൊട്ടിത്തെറിയുണ്ടായതിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും തീപ്പെട്ടിയും പടക്കവും കണ്ടെത്തി. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.
സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായും റിപോര്‍ട്ടില്ല. തീവ്രത കുറഞ്ഞ സ്‌ഫോടനമാണുണ്ടയെതന്ന് പോലിസ് പറഞ്ഞു. നളന്തയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നിതീഷ് കുമാര്‍. സ്‌ഫോടനം സംഭവിച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു. കഴിഞ്ഞ മാസം പൊതുചടങ്ങില്‍ അതിക്രമിച്ച് കയറിയ ഒരു യുവാവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഭക്തിയാപൂരിലായിരുന്നു സംഭവം.