പാചക വാതക വില വീണ്ടും കൂട്ടി: ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപ
രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.
അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.