പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി
ഒക്ടോബറില്‍ 15 രൂപയും സപ്തംബറില്‍ 15.50 രൂപയും വര്‍ധിപ്പിച്ചപ്പോള്‍ നവംബറില്‍ 76 രൂപയായി കുത്തനെയാണ് കൂട്ടിയത്
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം മാസവും പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 76 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതുപ്രകാരം 14.2 കിലോ തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപയും കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയും നല്‍കണം. എന്നാല്‍, സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില കൂട്ടിയിട്ടില്ല. സിലിണ്ടര്‍ വാങ്ങുമ്പോള്‍ കൂട്ടിയ വില നില്‍കേണ്ടിവരുമെങ്കിലും സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവയ്ക്കുകയാണു ചെയ്യുക. തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒക്ടോബറില്‍ 15 രൂപയും സപ്തംബറില്‍ 15.50 രൂപയും വര്‍ധിപ്പിച്ചപ്പോള്‍ നവംബറില്‍ 76 രൂപയായി കുത്തനെയാണ് കൂട്ടിയത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ ഓരോ കുടുംബത്തിനും ഒരുവര്‍ഷം അനുവദിച്ചത് 12 സിലിണ്ടറാണ്. ഇതില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്‌സിഡിക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വിലയാണു നല്‍കേണ്ടത്.