''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്‌കര്‍ കണ്ട് നാടുവിട്ട കുട്ടികളെ തിരികെയെത്തിച്ചു (വീഡിയോ)
വിശാഖപട്ടണം: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ലക്കി ഭാസ്‌കര്‍' സിനിമയുടെ സ്വാധീനത്തില്‍ നാടുവിട്ട നാലു വിദ്യാര്‍ഥികളെ കണ്ടെത്തി. സെന്റ് ആന്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്നു പേരെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഒരാളെയുമാണ് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
Movie Inspired Insanity at a Young age🤦🏼♂️
— Sunil Veer (@sunilveer08) December 12, 2024
Four 9th-grade students from Pvt School at Visakhapatnam,escaped their hostel after watching #LuckyBaskhar ,they told their friends return after earning money to buy cars and houses,inspired by #DulquerSalmaan 's character in the film.. pic.twitter.com/PlSTzaBvHk
കാറും വീടും വാങ്ങാനുള്ള പണം ഉണ്ടാക്കിയ ശേഷം മാത്രമേ തിരികെ എത്തൂയെന്ന് കൂട്ടുകാരോട് പറഞ്ഞാണ് ഇവര്‍ നാടുവിട്ടതെന്ന് പോലിസ് അറിയിച്ചു. ഹോസ്റ്റലില്‍ ഇരുന്ന് ലക്കി ഭാസ്‌കര്‍ കണ്ടതിന് ശേഷമാണ് നാലുപേരും ഇങ്ങനെ പ്രഖ്യാപിച്ചത്. ഫീസ് അടക്കാന്‍ വീട്ടുകാര്‍ നല്‍കിയ 3,600 രൂപയായിരുന്നു പണക്കാരാവാനുള്ള യാത്രയുടെ മൂലധനം. കുട്ടികളെ പിടികൂടി വീട്ടുകാര്‍ക്ക് നല്‍കിയെന്ന് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.ദാരിദ്ര്യവും കഷ്ടപാടും മൂലം കുടുംബം നോക്കാന്‍ സാധിക്കാത്ത യുവാവ് സാമ്പത്തിക തട്ടിപ്പുകളിലേക്ക് തിരിയുന്നതാണ് ലക്കിഭാസ്‌കര്‍ സിനിമയുടെ പ്രമേയം.