മഅ്ദനി: നീതി നിഷേധത്തിനെതിരേ മുസ്‌ലിം നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസ് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സന്ദര്‍ശിച്ച കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസ് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സന്ദര്‍ശിച്ച കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ പ്രമുഖ പണ്ഡിതനും മതരാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കഴിഞ്ഞ രണ്ട് ദശകങ്ങളായി നീതിനിഷേധവും മനുഷ്യാവകാശലംഘനവും നേരിടുകയാണെന്നും ഹൃദ്രോഗം, ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദം, സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, ലെമ്പാര്‍ ഡിസ്‌ക് പ്രോലാപ്‌സ്, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി, പ്രോസ്‌റ്റേറ്റ് കിഡ്‌നി തകരാറുകള്‍, ഓര്‍ത്തോ ആര്‍െ്രെതറ്റിസ്, പെരി ആര്‍െ്രെതറ്റിസ്, ആസ്തമ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ശത്രുക്കളുടെ ബോംബാക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ട് മുഴവന്‍ സമയവും വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് മുമ്പ് ഉണ്ടായിരുന്ന പല അസുഖങ്ങളും മൂര്‍ഛിക്കുകയും ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അനിയന്ത്രിതമായി തുടരുന്ന വിവിധ രോഗങ്ങള്‍ മൂലം ശരീരഭാരം വളരെ കുറഞ്ഞു 110 കിലേയില്‍ നിന്ന് നാല്‍പ്പത്തിനാല് (44) കിലോയിലെത്തി നില്‍ക്കുകയാണ്. വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാഹചര്യങ്ങള്‍ പലപ്പോഴും തടസ്സപ്പെടുന്നു.
നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിക്ക് നല്‍കിയ ഉറപ്പു ലംഘിച്ചിട്ട് അര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബംഗ്ലൂരുവില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസ് വിചാരണ ദ്രുതഗതിയിലാക്കി നീതി ലഭ്യമാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്ന് സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനാനേതാക്കള്‍ ഒപ്പിട്ട നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്, മര്‍ക്കസ് സഖാഫത്ത് സുന്നിയ്യ ഡയറക്ടര്‍ ഡോ. അബ്ദുല്‍ഹഖീം അസ്ഹരി കാന്തപുരം, ദക്ഷികേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റാ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്രത്ത,് ജമഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറി മമ്പാട് നജീബ് മൗലവി, എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സി. പി കുഞ്ഞിമുഹമ്മദ്, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍, മെക്ക അഖിലേന്ത്യ പ്രസിഡന്റ് വി എ സെയ്ദു മുഹമ്മദ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദീന്‍ ഹാജി, ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹാഫിസ് അബ്ദുശ്ശുക്കൂര്‍ ഖാസിമി, ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയാ തങ്ങള്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, കേരളാ ഖത്തീബ് & ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, അജ്‌വ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി എം എസ് എ ആറ്റക്കോയ തങ്ങള്‍, അഫ്‌സ രക്ഷാധികാരി അഹമ്മദ് കബീര്‍ മൗലവി, അജ്‌വ സീനിയര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പ് വെച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്രത്ത്, അജ്‌വ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി എം എസ് എ. ആറ്റക്കോയ തങ്ങള്‍, ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹാഫിസ് അബ്ദുശ്ശുക്കൂര്‍ ഖാസിമി, അഡ്വ. അക്ബര്‍ അലി, കേരളാ ഖത്തീബ് & ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, അഹമ്മദ് കബീര്‍ അമാനി, അബ്ദുന്നാസിര്‍ മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ് എന്നീ നേതാക്കള്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.