മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

കഴിഞ്ഞ വ്യാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റില്‍ റമദാന്‍ നോമ്പ്തുറയോടനുബന്ധിച്ച് പ്രര്‍ത്ഥിച്ച് കൊണ്ടിരിക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.

Update: 2022-04-14 14:00 GMT

ബംഗളൂരു: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗഌരിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പരിപൂര്‍ണ്ണ വിശ്രമവും നിരന്തര ചികിത്സ നിര്‍ദേശങ്ങളും നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.

കഴിഞ്ഞ വ്യാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റില്‍ റമദാന്‍ നോമ്പ്തുറയോടനുബന്ധിച്ച് പ്രര്‍ത്ഥിച്ച് കൊണ്ടിരിക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ എംആര്‍ഐ പരിശോധനയിലും മറ്റ് പരിശോധനകളിലും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരിന്നു.

ആശുപത്രി വിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികിത്സയും സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയുള്ള പരിപൂര്‍ണ്ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബന്ധുകള്‍ അറിയിച്ചു.

Similar News