ബാബാ സിദ്ദീഖിന്റെ കൊലപാതകം: നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ദേവേന്ദ്ര ഫഡ്‌നാവിസ്
നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പോലിസ് അത് ജനങ്ങളെ അറിയിക്കും
മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പോലിസിന് നിര്‍ണായക തെളിവ് ലഭിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കേസിന്റെ വിവിധ തലങ്ങള്‍ പോലിസ് അന്വേഷിക്കുകയാണ്. നിലവില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ, അതൊന്നും നിലവില്‍ വെളിപ്പെടുത്താന്‍ ആവില്ല. ആക്രമണത്തിന്റെ ചില കാരണങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പോലിസ് അത് ജനങ്ങളെ അറിയിക്കുമെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയാണ് മകനും എംഎല്‍എയുമായ സീഷാന്‍ സിദ്ദീഖിന്റെ ഓഫീസിന് സമീപം ബാബ സിദ്ദീഖ് വെടിയേറ്റു മരിച്ചത്. കേസില്‍ കുപ്രസിദ്ധ ക്രിമിനലായ ലോറന്‍സ് ബിഷ്‌ണോയുടെ സംഘത്തിലെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.