രത്തന്‍ ടാറ്റയുടെ നിര്യാണം; മഹാരാഷ്ട്രയില്‍ ദുഃഖാചരണം

ഇന്നത്തെ സംസ്ഥാനസര്‍ക്കാര്‍ പരിപാടികളെല്ലാം പിന്നീടേക്ക് മാറ്റി

Update: 2024-10-10 04:17 GMT

മുംബൈ: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 10 വ്യാഴാഴ്ച സംസ്ഥാനത്ത് ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചു.

വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിലും കെട്ടിടങ്ങളിലും എല്ലാ ദേശീയ പതാകകളും പകുതി താഴ്ത്തിക്കെട്ടുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. മുംബൈയിലെ സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും നാളത്തേക്ക് മാറ്റി.

രത്തൻ ടാറ്റയുടെ ഭൗതികശരീരം ദക്ഷിണ മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ (എൻസിപിഎ) വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ പൊതുദർശനത്തിന് വക്കും. അദ്ദേഹത്തിൻ്റെ അന്ത്യകർമങ്ങൾ മുംബൈയിലെ വോർലിയിൽ നടക്കും. അന്ത്യകർമ്മങ്ങൾക്കാവശ്യമായ എല്ലാ പോലീസ് ക്രമീകരണങ്ങളും ഒരുക്കുമെന്ന് മുംബൈ സൗത്ത് റീജിയൻ അഡീഷണൽ കമ്മീഷണർ അഭിനവ് ദേശ്മുഖ് പറഞ്ഞു.

Tags:    

Similar News